ഇടുക്കി: ജനകീയ മത്സ്യകൃഷി പദ്ധതിയിൽ കുമളി, ഉടുമ്പൻചോല, ദേവികുളം, വെള്ളത്തൂവൽ, പുറപ്പുഴ ഗ്രാമപഞ്ചായത്തുകൾ തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ കരാറടിസ്ഥാനത്തിൽ അക്വാകൾചർ പ്രൊമോട്ടറായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 20 നും 56 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. തദ്ദേശീയരായവർക്ക് മുൻഗണന. യോഗ്യത: വി എച്ച് എസ് സി (ഫിഷറീസ്)/ഫിഷറീസ് വിഷയങ്ങൾ, അല്ലെങ്കിൽ സുവോളജി ബിരുദം/ എസ് എസ് എൽ സി യും ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ മത്സ്യ കൃഷിയിൽ നാലു വർഷത്തെ പ്രവൃത്തി പരിചയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത പ്രായം, സ്ഥിര മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ്, ഇടുക്കി 685603 എന്ന വിലാസത്തിൽ ആഗസ്റ്റ് ഏഴിന് രണ്ടു മണിക്ക് മുൻപ് ലഭിക്കണം. ഫോൺ 04862 232550, 7907161764.