ഇടുക്കി:കൊവിഡ് വ്യാപനം ഉണ്ടാകുന്ന ഘട്ടങ്ങളിൽ നിലവിലുളള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്നതായാണ് കോവിഡ് ഏറെ ഭീതി വിതച്ച നാടുകളിൽ നിന്നും മനസ്സിലാക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ ആവശ്യമായ പരിചരണവും ചികിത്സയും നൽകുന്നതിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറാക്കി വരികയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജനകീയപങ്കാളിത്തത്തോടെ ഓരോ ഗ്രാമങ്ങളിലും കൊവിഡ് പ്രാഥമിക ചികത്സാകേന്ദ്രങ്ങൾ ഒരുക്കി നമുക്കൊത്തൊരുമയോടെ കോവിഡ്19 മഹാമാരിക്കെതിരെ പോരാടേണ്ട ഘട്ടമാണിത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിലെ കരുതലിന്റെ ഈ ഉത്തരവാദിത്വം വിജയകരമായി നിർവ്വഹിക്കുവാൻ കഴിയൂ. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും ഏറ്റവും കുറഞ്ഞത് നൂറുപേർക്കെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കണമെന്ന് ജില്ലാകലക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ആവശ്യമായ സാധന സാമഗ്രികൾ
കട്ടിൽ, കിടക്ക, റഫ്രീജേറ്റർ, തലയിണ, സ്പൂൺ, ജഗ്ഗ്, മഗ്ഗ്, ബക്കറ്റ്, സോപ്പ്, വാഷിംഗ് മെഷീൻ, പെഡസ്റ്റിൽ ഫാൻ, ഫയർ എക്സ്റ്റിംഗ്യുഷർ, പ്‌ളാസ്റ്റിക് കസേര, വീൽ ചെയർ, സ്റ്റീൽ/ഗ്ലാസ്, പാത്രം, ഹാൻഡ് സാനിറ്റൈസർ, സാനിറ്ററി പാഡ്/ ഡയപ്പർ, വേസ്റ്റ് ബിൻ, പുതപ്പ്, തോർത്ത്, മാസ്‌ക്, കുടിവെള്ളം, സ്‌ട്രെക്ചർ, പി.പി.ഇ കിറ്റ്, ബെഡ് ഷീറ്റ്, തലയിണ കവർ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
ജില്ലാ നോഡൽ ഓഫീസർ ജില്ലാ സർവ്വെ സൂപ്രണ്ട് 9995489702
കളക്ഷൻ സെന്ററുകൾ
താലൂക്ക് ഓഫീസ്, ദേവികുളം 8547613101, 04865 264231
താലൂക്ക് ഓഫീസ്, ഇടുക്കി 8547618435, 04862 235361
താലൂക്ക് ഓഫീസ്, പീരുമേട് 8547612901, 04869 232077
താലൂക്ക് ഓഫീസ്, തൊടുപുഴ 8547612801, 04862 222503
താലൂക്ക് ഓഫീസ്, ഉടുമ്പൻചോല 8547613201, 04868 232050