തൊടുപുഴ: സ്വർണ കള്ളക്കടത്തു കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന 10 ലക്ഷം പോസ്റ്റുകാർഡുകൾ അയച്ചു കൊണ്ടുള്ള പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമായി യുവമോർച്ച ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് കാർഡുകൾ അയച്ചു പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പ്രതിഷേധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, മേഖല സെക്രട്ടറി ജെ. ജയകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, വൈസ് പ്രസിഡന്റ് സുജിത് ശശി, മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ,​ ജില്ലാ കമ്മിറ്റി അംഗം വൈഖരി ജി. നായർ, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.