death

വണ്ണപ്പുറം: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ചെറുവള്ളിയിൽ ബാലന്റെ മകൾ അനഘയാണ് (15) മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പനി ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കാളിയാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തള്ളക്കാനം സെന്റ് തോമസ് സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. അമ്മ: അജിത. സഹോരിമാർ: അനന്യ, അവന്യ. കൊവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം മൃതദേഹം സംസ്‌കരിക്കും.