പെരുമ്പിള്ളിച്ചിറ: അയ്യണ്ണിക്കൽ (രശ്മി നിവാസ്) സുകുമാരൻ നായർ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് പെരുംമ്പള്ളിച്ചിറ ശ്രീകൃഷ്ണപുരത്തെ വസതിയിൽ. വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്കൂളിൽ റിട്ട ഹിന്ദി അദ്ധ്യാപകനാണ്. വിരമിച്ചതിന് ശേഷം പെരുമ്പിള്ളിച്ചിറയിലുള്ള സ്വകാര്യ സ്കൂളിൽ പ്രഥമാദ്ധ്യാപകനായും പെരുമ്പിള്ളിച്ചിറ ദേവീവിലാസം എൻ.എസ്. എസ്. യൂണിറ്റ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: സരളാദേവി. മക്കൾ: രജനീഷ്, രശ്മി. മരുമക്കൾ : അംബിക, രാജേഷ്.