ഇടുക്കി: ജില്ലയിലെ ഏഴ് പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 26 പേർ രോഗമുക്തരായത് ആശ്വാസമായി. കോട്ടയം തലപ്പാടിയിലെ കൊവിഡ് പരിശോധനാ ലാബ് തിങ്കളാഴ്ച അവധിയായതിനാലാണ് ഇന്നലെ ഇടുക്കിയിൽ പരിശോധനാ ഫലം കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചകളിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഇന്നലെ ഏഴു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടവും വ്യക്തമല്ല.
1. പീരുമേട് സ്വദേശി (33).
2. പീരുമേട് സ്വദേശി (36). സ്പ്രിങ്വാലി എ.എസ്.ഒ ആഫീസിലെ ക്ലർക്ക് ആണ്. നിലവിൽ കുമളി ചെക്‌പോസ്റ്റിലാണ് ഡ്യൂട്ടി. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
3. ഉപ്പുതറ സ്വദേശി (52). വാഗമൺ എ.എസ്.ഐ ആണ്. നിലവിൽ കുമളി ചെക്‌പോസ്റ്റിലാണ് ഡ്യൂട്ടി. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
4. കരുണാപുരം സ്വദേശി (25). കുമളി ചെക്‌പോസ്റ്റിലെ ഡാറ്റ എൻട്രി ഓപ്പറേറ്ററാണ്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
5. മമ്മട്ടിക്കാനം സ്വദേശി (61).
6. പെരുവന്താനം സ്വദേശിനി (31)
7. കട്ടപ്പന സ്വദേശി (22). ഉറവിടം വ്യക്തമല്ല.
രോഗ മുക്തർ
ബൈസൺവാലി സ്വദേശി (24)
ഒമാനിൽ നിന്നു വന്ന തൊടുപുഴ സ്വദേശി (32)
മണിയാറൻകുടി സ്വദേശിനി (42)
മുള്ളരിങ്ങാട് സ്വദേശികൾ (27, ആറ്, 11, 32)
രാജാക്കാട് സ്വദേശിനികൾ (24, 50)
രാജകുമാരി സ്വദേശിനികൾ (58, 41, 43)
വെള്ളിയാമറ്റം സ്വദേശിനി (27)
ഉടുമ്പൻചോല സ്വദേശിനി (62)
കരിമ്പൻ സ്വദേശിനിയായ മൂന്നുവയസുകാരി
രാജാക്കാട് സ്വദേശി(26)
കരിമ്പൻ സ്വദേശിനികളായ 12, 15, മൂന്ന്, മൂന്ന്, ഏഴ് വയസുള്ള കുട്ടികളും 36 കാരനും
ഏലപ്പാറ സ്വദേശി (43)
വാഴത്തോപ്പ് സ്വദേശി (24)
ചക്കുപള്ളം സ്വദേശിനി (20)
തട്ടക്കുഴ സ്വദേശി(30)