thooval

കട്ടപ്പന: വിനോദസഞ്ചാര കേന്ദ്രമായ തൂവൽ അരുവിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി നെടുങ്കണ്ടം പഞ്ചായത്ത്. പ്രദേശവാസികളുടെ സഹകരണത്തോടെ ഇവിടെ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തൂവലിൽ നിരവധിയാളുകളാണ് എത്തുന്നത്. നിയന്ത്രണം നിലനിൽക്കുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തുന്ന സാഹചര്യം പരിഗണിച്ചാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ചീട്ടുകളിയും മദ്യപാനവും നടക്കുന്നതായി നാട്ടുകാർ നിരവധി തവണ പരാതി നൽകിയിരുന്നു. നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ നാട്ടുകാരെ ഉൾപ്പെടുത്തി ജാഗ്രത സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പൊലീസ് പട്രോളിംഗും ഉണ്ടാകും.