കട്ടപ്പന: സംരക്ഷണ ഭിത്തിയോട് ചേർന്ന് പ്ലാസ്റ്റിക്കും മറ്റു ഖരമാലിന്യങ്ങളും കുഴികുത്തി മറവുചെയ്തതായി ആക്ഷേപം. പുത്തൻപാലം ഈട്ടിത്തോപ്പ് പി.ഡബ്ല്യ.ഡി. റോഡിന്റെ വശത്താണ് ജെ.സി.ബി. ഉപയോഗിച്ച് മണ്ണുമാറ്റി മാലിന്യം കുഴിച്ചുമൂടിയത്. 60 മീറ്റർ നിളവും ആറു മീറ്റർ പൊക്കവുമുള്ള സംരക്ഷണ ഭിത്തിയാണിത്. മഴ പെയ്യുമ്പോൾ ഈ ഭാഗത്ത് വെള്ളം കെട്ടിനിന്ന് സംരക്ഷണ ഭിത്തി ഇടിയാൻ സാദ്ധ്യതയുണ്ട്. മാലിന്യം കുഴിച്ചുമൂടിയവർക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട് നാട്ടുകാർ പി.ഡബ്ല്യു.ഡി. അധികൃതർക്ക് പരാതി നൽകി.