തൊടുപുഴ: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച റേഷൻ വ്യാപാരി മരിച്ചു. ഉടുമ്പന്നൂർ അമയപ്ര ആമിക്കാട്ടുകുടിയിൽ സാജുവാണ് (59) മരിച്ചത്. കൊവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കരിമണ്ണൂർ പൊലീസ് കേസെടുത്തു.