ആലക്കോട്: പഞ്ചായത്തിലെ നിർദ്ധന വിദ്യാർത്ഥിയ്ക്ക് കെ.എസ്.സി (എം) നേതാക്കളായ മുൻ ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ് ‌ജോബിൻജോസും മുൻ സെന്റ് ‌ജോസഫ് അക്കാഡമി യൂണിറ്റ് പ്രസിഡന്റ് രഞ്ജിത് ‌റോയിയും ചേർന്ന് ഓൺലൈൻ പഠന സൗകര്യത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്തു. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ആലക്കോട് പഞ്ചായത്തിലെ ഓഫീസിനു മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ടോമി കാവാലം മൊബൈൽ ഫോൺ നൽകി ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ജൈമോൻ അബ്രഹാം, റെജിസേവി എന്നിവർ പ്രസംഗിച്ചു.