dyfi

മണക്കാട്: കൊവിഡ് ഫസ്റ്റ്‌ ലൈൻ സെന്റർ ആരംഭിക്കുന്ന വഴിത്തല സ്കൂൾ ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ കമ്മിറ്റിയിലെ യുവാക്കൾ ചേർന്ന് ശുചീകരിച്ചു. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സെന്ററിൽ അമ്പതോളം രോഗികളെ കിടത്താൻ സാധിക്കുന്ന തരത്തിലാണ് സജ്ജീകരിക്കുന്നത്. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, വൈസ് പ്രസിഡന്റ് ബി. ബിനോയ്, വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകരായ മഹേഷ്, സതീഷ് എന്നിവരും സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി. ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ കമ്മിറ്റി സെക്രട്ടറി പ്രമോദ് ബാബു, പ്രസിഡന്റ് യതിൻ ജോസഫ്, അരുൺ എം.പി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.