തൊടുപുഴ: കുട്ടികളിൽ ചെറുപ്രായത്തിൽ ആദ്യത്തെ പല്ല് മുളക്കുന്ന സമയങ്ങളിൽ അവരിൽ ചില അസ്വസ്ഥതകൾ പ്രകടമാകും; ഈ സമയങ്ങളിൽ അവർക്ക് ഒരു ശ്രദ്ധ നൽകി അവരുടെ പ്രയാസങ്ങൾ മനസിലാക്കി പരിചാരിച്ചാൽ കുട്ടികൾക്ക് ഏറെ ആശ്വാസമാകുമെന്ന് മുട്ടം ജോണീസ് മൾട്ടി സ്പെഷ്യാലിറ്റി ഫാമിലി ഡെന്റൽ ക്ലിനിക്കിലെ ഡോ: ബിജോ വർഗീസ് പറഞ്ഞു. ആറ് മാസം മുതൽ രണ്ട് വയസ് വരെയുള്ള സമയങ്ങളിലാണ് കുട്ടികളിൽ സാധാരണയായി പല്ല് മുളയ്ക്കാൻ തുടങ്ങുന്നത്. ചില അവസരങ്ങളിൽ ഇതിൽ ചില മാറ്റങ്ങളും സംഭവിക്കാറുണ്ട്. പല്ല് മുളക്കുന്ന സമയങ്ങളിൽ ചില കുട്ടികളിൽ അസ്വസ്ഥതകൾ പ്രകടമാകാറില്ല. എന്നാൽ ചിലരിൽ അസ്വസ്ഥതകൾ കൂടുതലായിരിക്കും. ചെറിയ പനി, വിരലുകൾ കടിക്കുക, മറ്റ് വസ്തുക്കൾ വായിൽ ഇട്ട് കടിക്കുക, ഉറക്കം ഇല്ലായ്മ, വയറിളക്കം, മോണയുടെ മുകൾ ഭാഗത്ത് ചുവപ്പ്, ചെവികളിൽ പിടിച്ച് കരയുക, മറ്റ്അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ പൂർണ്ണമായോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ലക്ഷണമോ കുട്ടികളിൽ പ്രകടമായാൽ അവർ റ്റീത്തിങ്ങ് എന്ന അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ കുട്ടികൾ കൈവിരലുകൾ, കൈപ്പത്തി, കൈയ്യുടെ മുട്ട് വരെയുള്ള ഭാഗങ്ങൾ, കാൽ പാദം, കാലിന്റെ വിരലുകൾ ഇവയെല്ലാം വായിൽ വെച്ച് കടിക്കാൻ ശ്രമിക്കും. എന്നാൽ ചില കുട്ടികൾ അസ്വസ്ഥതകൾക്ക് പരിഹാരമായി കയ്യിൽ കിട്ടുന്ന വസ്തുക്കൾ എന്തും വായിൽ വെച്ച് കടിക്കുന്നതും സർവ്വ സാധാരണമാണ്. ഇത് ഏറെ അപകടങ്ങൾക്ക് കാരണമാകുന്നുമുണ്ട്. കുട്ടികൾക്ക് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുന്നതിൽ മുതിർന്നവർ ആശങ്കപ്പെടേണ്ട കാര്യം ഇല്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ അവരുടെ വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതുമാണ്. എന്നാൽ അവർ അസ്വസ്ഥതകൾ കൂടുതലായി പ്രകടമാക്കുമ്പോൾ മുതിർന്നവർ അവർക്ക് ചില കാര്യങ്ങൾ ചെയ്താൽ ഏറെ ആശ്വാസം ലഭിക്കുമെന്നും ഡോ: ബിജോ വർഗീസ് പറഞ്ഞു.
പരിഹാര മാർഗ്ഗങ്ങൾ
* ഇടക്കിടക്ക് പാൽ കൊടുക്കുക (ടീത്തറിന്റെ മുകളിൽ ചെറുതായി കടിക്കുമ്പോൾ കുട്ടികൾക്ക് നേരിയ ആശ്വാസം ലഭിക്കും. എന്നാൽ ടീത്തർ എപ്പോഴും അണുവിമുക്തമാക്കി വൃത്തിയായിരിക്കാനും ഏറെ ശ്രദ്ധിക്കണം)
* വൃത്തിയുള്ള നനഞ്ഞ തുണിക്കഷ്ണം വിരലിൽ ചുറ്റി കുട്ടികളുടെ മോണയിൽ ചെറുതായി മസാജ് ചെയ്ത് നൽകണം.
*പനിയോ വയറിളക്കമോ ഉണ്ടാകുമ്പോൾ കുട്ടികൾ ഏറെ അസ്വസ്ഥരാണെങ്കിൽ ഉടൻ ഡെന്റിസ്റ്റിനെ കാണിക്കണം.
ഡോ: ബിജോ വർഗീസ്. മൊബൈൽ: 9400855019