ഇടുക്കി :ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിലെ 31 പൊലീസ് സ്റ്റേഷനുകളിലെ, പോക്‌സോ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ ജുവനൈൽ പൊലീസ് ഉദ്യോഗസ്ഥർക്കും സ്റ്റേഷൻ ഹെഡ് ഓഫീസർമാർക്കുമായി ക്ലാസ്സ് നടത്തി. ഓൺലൈനായി സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ മുഹമ്മദ് വസീം നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം.പിള്ള സ്വാഗതം പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ ആശംസകൾ അർപ്പിച്ചു. ജില്ല ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ, ചൈൽഡ് ലൈൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പോക്‌സോ നിയമത്തെപ്പറ്റിയും ജുവനൈൽ ജസ്റ്റിസ് നിയമത്തെ പറ്റിയും അഡ്വ. പയസ് മാത്യു ക്ലാസ്സെടുത്തു. അഡീഷണൽ എസ്.പി. സുരേഷ് കുമാർ നന്ദി പറഞ്ഞു.