ഇടുക്കി: ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗ പ്രതിഭകൾക്ക് ധനസഹായം നൽകുന്നതിന് ജില്ലാ പഞ്ചായത്ത് പ്രോജക്ടിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ ലഭിച്ചവർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, ലഭിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ എന്നിവ ഓഗസ്റ്റ് 5 ന് മുമ്പായി ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കൈയിൽ കരതേണ്ടതാണെന്ന് കൂടി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04862 222399