ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻസിഎ എസ്‌ഐയുസി നാടാർ, കാറ്റഗറി നമ്പർ.42/19 ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ആഗസ്റ്റ് 5 ന് പിഎസ്സ് സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ് , എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റാ എന്നിവ മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 8ന് കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാകണം.