ഇടുക്കി : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ് ) മലയാളം മീഡിയം (തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്കായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥിക്കായി ആഗസ്റ്റ് ആറിന് പി എസ് സി യുടെ കോട്ടയം ജില്ലാ ആഫീസിൽ അഭിമുഖം നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ് , എസ് എം എസ് എന്നിവ നല്കിയിട്ടുണ്ട്. ഇന്റർവ്യൂമെമ്മോ, ബയോഡേറ്റാ എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇന്റർവ്യുവിന് ഹാജരാകേണ്ടതാണ്.