ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പിൻ കീഴിൽ ജില്ലയിൽ ഒഴിവുള്ള പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ എംപ്ലോയ്‌മെന്റ് മുഖാന്തിരം നിയമനം നടത്തുന്നതിന് ആഗസ്റ്റ് 3, 5 തീയതികളിൽ ജില്ലാ മെഡിക്കൽ ആഫീസിൽ (ആയുർവേദം) നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചു. കൊവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പല പ്രദേശങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണിത്. പുതുക്കിയ തിയതി പിന്നീട് ഉദ്യോഗാർത്ഥികളെ നേരിട്ട് അറിയിക്കുന്നതാണ്.