മുട്ടം: മലങ്കര അണക്കെട്ടിലെ 6 ഷട്ടർ 30 സെ. മീറ്റർ വീതം ഉയർത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് 6 ഷട്ടർ 20 സെ. മീറ്റർ വീതം ഉയർത്തിയ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനാലും അണക്കെട്ടിന്റെ വൃഷ്ടി പ്രദർശങ്ങളിൽ മഴയുടെ തോത് കൂടിയതിനാലുമാണ് ഇന്നലെ ഉച്ചക്ക് ശേഷം 6 ഷട്ടർ 30 സെ. മീറ്ററായി ഉയർത്തിയത്. ഇതേ തുടർന്ന് 88 ഘന മീറ്റർ (പെർ സെക്കന്റ്) അളവിലാണ് തൊടുപുഴയാറ്റിലേക്ക് ജലം കടത്തി വിടുന്നത്. ഇന്നലെ അണക്കെട്ടിലെ ജലസംഭരണത്തിന്റെ തോത് 39.24 മീറ്ററാണ്. മലങ്കരയിൽ പരമാവധി ജലസംഭരണം 42 മീറ്ററാണ്.