മുട്ടം: കരിങ്കുന്നം മുട്ടം പഞ്ചായത്തുകളിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതി ആവിഷ്‌ക്കരിച്ച പി ജെ ജോസഫ് എം എൽ എ യും ഡീൻ കുര്യോക്കോസ് എം പി യേയും കേരള കോൺഗ്രസ് (എം) മുട്ടം മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് കെ ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ എ പരീത് കാനാപ്പുറം, സി എച്ച് ഇബ്രാഹിംകുട്ടി, സിബി ജോസ്, ജോസഫ് തൊട്ടിത്താഴത്ത്, മാത്യു പാലംപറമ്പിൽ, ഗോപി മണിമല, മേരിക്കുട്ടി വർഗീസ്, ഷേർലി അഗസ്റ്റിൻ, സെബാൻ വയലിൽക്കുന്നേൽ, ടി എച്ച് ഈസ, രജ്ഞിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ, അജോ പ്ലാക്കുട്ടം എന്നിവർ സംസാരിച്ചു.