മുട്ടം: കരിങ്കുന്നം പഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. പെരുമറ്റത്ത് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഒമ്പത് കോടി, പൈപ്പ് ലൈനിന് വേണ്ടി 26 കോടി, പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ സ്റ്റോറേജ് ടാങ്ക് സ്ഥാപിക്കാൻ 1.5 കോടി, പമ്പ് സെറ്റ് സ്ഥാപിക്കാൻ രണ്ട് കോടി, വീടുകളിലേയ്ക്ക് വാട്ടർ കണക്ഷന് വേണ്ടി 4.5 കോടി, പൈപ്പുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന റോഡ് പുനരുദ്ധാരണത്തിന് വേണ്ടി ഒമ്പത് കോടി, മറ്റ് വൈദ്യുതി കണക്ഷൻ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി ഒമ്പത് കോടി ഇങ്ങനെയാണ് എസ്റ്റ്‌മേറ്റ് എടുത്തിരിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ മുൻകൈയെടുത്തതിന് പി. ജെ. ജോസഫ് എം.എൽ.എയെയും ഡീൻ കുര്യോക്കോസ് എം.പിയെയും കേരള കോൺഗ്രസ് (എം) മുട്ടം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ കെ.എ. പരീത് കാനാപ്പുറം,​ സി.എച്ച്. ഇബ്രാഹിംകുട്ടി, സിബി ജോസ്, ജോസഫ് തൊട്ടിത്താഴത്ത്, മാത്യു പാലംപറമ്പിൽ, ഗോപി മണിമല എന്നിവർ പ്രസംഗിച്ചു.