ഇടുക്കി: ജില്ലയിൽ പുതിയതായി 14 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പീരുമേട് പഞ്ചായത്തിലെ 2, 6, 7, 10, 11, 12,​ ഏലപ്പാറയിലെ 11, 12, 13,​ ശാന്തൻപാറയിലെ 4, 5, 11, 12, 13 എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണുകളാക്കിയത്. അതേസമയം കഞ്ഞിക്കുഴി പഞ്ചായത്തിലെ 2, 3, 7, 13, 14 വാർഡുകൾ ഒഴികെയുള്ള വാർഡുകൾ കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് ഒഴിവാക്കി.