കട്ടപ്പന: തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ ചതുരംഗപ്പാറയിൽ ബെല്ലി ഡാൻസും കോതമംഗലത്ത് കാർ ടിപ്പർ ഷോയും നടത്തിയത് മന്ത്രി എം.എം. മണിയുടെ പരിരക്ഷയോടെയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. മന്ത്രി എം.എം. മണിയാണ് ഇവരുടെ അനധികൃത പാറമട ഉദ്ഘാടനം ചെയ്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാർട്ടി നടത്തിയപ്പോൾ പേരിനു മാത്രം കേസെടുത്ത് ഇയാളെ പൊലീസ് സഹായിച്ചതു കൊണ്ടാണ് വീണ്ടും കാർ ടിപ്പർ ഷോ നടത്തിയത്. മന്ത്രിക്കും സി.പി.എം നേതാക്കൾക്കും നൽകിയ പാരതോഷികങ്ങളുടെ ബലത്തിലാണ് ഇയാൾ തുടർച്ചയായി നിയമലംഘനം നടത്തുന്നത്. തണ്ണിക്കോട് ഗ്രൂപ്പിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.