dam

ഇടുക്കി: മഴ കനത്തതോടെ ഇടുക്കിയിലെ അണക്കെട്ടുകളിലും ജലനിരപ്പ് കൂടുകയാണ്. മുൻകരുതലിന്റെ ഭാഗമായി മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2333.44 അടിയാണ്. പരമാവധി സംഭരണശഷി 2403 അടിയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 114.70 മീറ്ററാണ്.

മലങ്കര അണക്കെട്ടിലെ 6 ഷട്ടർ 30 സെ. മീറ്റർ വീതം ഉയർത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് 6 ഷട്ടർ 20 സെ. മീറ്റർ വീതം ഉയർത്തിയ അവസ്ഥയായിരുന്നു . മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനാലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ തോത് കൂടിയതിനാലുമാണ് ഇന്നലെ ഉച്ചക്ക് ശേഷം 6 ഷട്ടർ 30 സെ. മീറ്ററായി ഉയർത്തിയത്. ഇതേ തുടർന്ന് 88 ഘന മീറ്റർ (പെർ സെക്കന്റ്) അളവിലാണ് തൊടുപുഴയാറ്റിലേക്ക് ജലം കടത്തി വിടുന്നത്.