വെള്ളത്തൂവൽ: ലൈഫ് ഭവനപദ്ധതിയിലേക്ക് മുൻവർഷങ്ങളിൽ അപേക്ഷ നൽകിയിട്ടും വിവിധ കാരണങ്ങളാൽ പദ്ധതിയിൽ ഉൾപ്പെടാതെ പോയ അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാം. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പഞ്ചായത്തിൽ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ 14 വരെയാണ് അപേക്ഷ നൽകേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി അറിയിച്ചു.