കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'കൊവിഡ് കാലയളവിനു ശേഷമുള്ള ജോലി സാദ്ധ്യതകൾ' എന്ന വിഷയത്തിൽ വെബിനാർ നടത്തി.കുട്ടിക്കാനം മരിയൻ കോളജിലെ അദ്ധ്യാപകൻ ജോൺസൺ മാത്യു ക്ലാസെടുത്തു. മാനേജ്‌മെന്റ് വിഭാഗം അദ്ധ്യാപകൻ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് വിഭാഗം കോ-ഓർഡിനേറ്റർ തോംസൺ മാത്യു, പ്രകാശ്, ശ്വേതാ സോജൻ, ബോബൻ ടി.അഗസ്റ്റിൻ, അനുപമ ജേക്കബ് എന്നിവർ നേതൃത്വം നൽകി.