കട്ടപ്പന: വിൽപനയ്ക്കായി വ്യാജമദ്യം സൂക്ഷിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. കാഞ്ചിയാർ കാവടിക്കവല വെള്ളാറയിൽ തോമസിനെയാണ് ഒരുലക്ഷം രൂപ പിഴയൊടുക്കാനും രണ്ടുവർഷം തടവിനും ശിക്ഷിച്ച് തൊടുപുഴ രണ്ടാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ച് ഉത്തരവായത്. 2016 ഓഗസ്റ്റ് 11നാണ് 600 മില്ലി വ്യാജമദ്യവുമായി തോമസിനെ കട്ടപ്പന എക്‌സൈസ് സംഘം പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. ഏബിൾ സി.കുര്യൻ ഹാജരായി.