തൊടുപുഴ : കേരളത്തിലെ ഇ.എസ്.എ. നിശ്ചയിച്ചിരിക്കുന്ന കാര്യത്തിൽ അനാവശ്യവിവാദമുണ്ടാക്കിരാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നതെന്ന്‌കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ആരോപിച്ചു. ത്രിതല പഞ്ചായത്ത്‌തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിൽവിവാദംകുത്തിപ്പൊക്കി എൽ.ഡി.എഫിന് കുട പിടിക്കുകയാണ്‌ഹൈറേഞ്ച്സംരക്ഷണസമിതിചെയ്യുന്നത്. കഴിഞ്ഞ നാലുവർഷമായി അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫ്. സർക്കാർ ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത്‌കേന്ദ്ര- സർക്കാർഎടുത്ത തീരുമാനത്തിൽ നിന്ന്മാറ്റി ഉത്തരവിറക്കാൻ എന്തു നടപടിയാണ്സ്വീകരിച്ചത് ? ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട്തയ്യാറാക്കിയത് പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെട്ട സംഘമാണ്. കൃഷിക്കാരുടെകൈവശമുള്ള മുഴുവൻ ഭൂമിയും ഇ.എസ്.എ. യിൽ നിന്നുംഒഴിവാക്കാനാണ് യു.ഡി.എഫ്. സർക്കാർശുപാർശചെയ്തത്. എന്നാൽ പിണറായിസർക്കാർ ഈ പരിധി 856 ചതുരശ്ര കിലോമീറ്റർകൂടികൂടുതലായിഒഴിവാക്കണമെന്നാണ്ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഭൂമിസർക്കാർ ഉടമസ്ഥതയിലുള്ള പാറക്കെട്ടുകളുംചതുപ്പുമാണ്. ഈ ഭൂമിഇപ്പോൾതന്നെ സർക്കാർ പരിപാലിച്ചുവരുന്നതാണ്. ഇതിൽഒരുസെന്റ് പോലുംകർഷകന്റെകൈവശമില്ല. പിന്നെന്തിനാണ് വിവാദമുയർത്തുന്നതെന്ന് എൽ.ഡി.എഫ്. വ്യക്തമാക്കണം.ഇത്തരംവിവാദങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങൾ അംഗീകരിക്കുകയില്ലെന്നുംഅദ്ദേഹംചൂണ്ടികാട്ടി.