കഞ്ഞിക്കുഴി: ശ്രീനാരായണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എൻ എസ് ക്യൂ എഫ് അധിഷ്ഠിത സയൻസ് ബാച്ച് കളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 30 വീതം സീറ്റുകളുള്ള സോളാർ എൽഇഡി ടെക്നീഷ്യൻ(എസ്.എൽ.ടി), ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്(ഇ.ഡി.എസ് ), അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ(എ.എഫ്.ഡി) എന്നീ കോഴ്സുകളിലേക്ക് ഏകജാലകം വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈൻ അപേക്ഷ നൽകുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സ്‌കൂളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. താഴെപ്പറയുന്ന നമ്പറുകളിൽ വിളിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫോൺ 9446141433, 9847951118(ഇ.ഡി.എസ്) 9446611793, 9544826294 (എ.എഫ്.ഡി), 9946765168(എസ്.എൽ.ടി).