കട്ടപ്പന: കെ.എസ്. മധുവിന്റെ 'വംശവൃക്ഷത്തിന്റെ ഇലകൾ കൊഴിയുമ്പോൾ' എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം ഓഗസ്റ്റ് മൂന്നിന് നടക്കും. മലയാള ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്സ് ഗ്രൂപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വൈകിട്ട് ഏഴിന് കവിയും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം പ്രകാശനം ചെയ്യും. മലയാള ഐക്യവേദി ഏർപ്പെടുത്തുന്ന കൊലുമ്പൻ സ്മാരക അവാർഡുകൾ സംസ്ഥാന സെക്രട്ടറി എൻ.പി. പ്രകാശ് പ്രഖ്യാപിക്കും. ജില്ലയിലെ മികച്ച യുവ മാധ്യമ പ്രവർത്തകന് മാധ്യമ പ്രതിഭ പുരസ്‌കാരവും നൽകുമെന്ന് ജില്ലാ സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കൺവീനർ എസ്. ജ്യോതിസ്, കമ്മിറ്റിയംഗം സുഗതൻ കരുവാറ്റ, കെ.എസ്. മധു എന്നിവർ അറിയിച്ചു.