ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിലെ നിലവിലുള്ള ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാതെപോയ ഭൂരഹിത ഭവന രഹിതരായവർക്കും ഭൂമിയുള്ള ഭവന രഹിതർക്കും ഓഗസ്റ്റ് 1 മുതൽ 14 വരെ ഓൺലൈൻ മുഖേന ആവശ്യമായരേഖകൾ സഹിതം അപേക്ഷിക്കാം. 2020 ജൂലായ് 1ന് മുൻപുള്ളറേഷൻ കാർഡിൽ ഉൾപ്പെട്ടവർക്ക്
അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 272041 എന്ന നമ്പറിൽ ബന്ധപ്പെടുക.