 സാങ്കേതിക തകരാർ: ഇന്നലെ ആറ് രോഗികൾ മാത്രം

തൊടുപുഴ: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഐ.സി.എം.ആർ വെബ് പോർട്ടലിന്റെ സാങ്കേതിക തകരാർ കാരണം ഇന്നലെ ജില്ലയിൽ ആറ് പേർക്ക മാത്രമാണ് കൊവിഡ് സ്ഥിരീകരിക്കാനായത്. വെബ്പോർട്ടൽ അപ്ഡേറ്റ് ചെയ്യുകയായിരുന്നതിനാൽ ഉച്ചയ്ക്ക് ഒന്ന് വരെ ലാബിൽ നിന്ന് ഡാറ്റ എന്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതാണ് രോഗികളുടെ എണ്ണം കുറയാൻ ഇടയായത്. ബാക്കി വരുന്ന മുപ്പതോളം പേരുടെ ഫലം ഇന്നത്തെ ലിസ്റ്റിൽ വരും. എന്നാൽ രോഗികൾ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 31 പേർ രോഗമുക്തരായത് ആശ്വാസമായി.

വാഴത്തോപ്പിൽ കുടുബത്തിലെ അഞ്ചു പേർ

രോഗം സ്ഥിരീകരിച്ചതിൽ ആറിൽ അഞ്ച് പേരും വാഴത്തോപ്പ് പഞ്ചായത്തിലെ ഒരു കുടുംബത്തിലുള്ളവരാണ്. മൂന്ന് പുരുഷന്മാർ (35, 39, 65),​ സ്ത്രീ (56)​​,​ ആറു വയസുകാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഏലപ്പാറ സ്വദേശിയും (49) രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.​

രോഗമുക്തർ

 പന്നിമറ്റം സ്വദേശി (13)
 കഞ്ഞിക്കുഴി സ്വദേശികൾ(63,​ 51)
 കൂവപ്പള്ളി സ്വദേശി (28)
 ചേലച്ചുവട് സ്വദേശി (30)
 കരിമ്പൻ സ്വദേശി (40)
 മൂന്നാർ സ്വദേശി (18,​ 28)
 ഉപ്പുതോട് സ്വദേശിനി (45)
 അടിമാലി സ്വദേശി (45)
 രാജാക്കാട് സ്വദേശികൾ (58,​ 27,​ 27)
 നെടുങ്കണ്ടം സ്വദേശി (20,​ 49)
 ഉടുമ്പൻചോല സ്വദേശി (45)
 കുമളി സ്വദേശികൾ (39,​ 30, 50,​ 12,​ 23)
 കുറ്റിയാർവാലി സ്വദേശിനി (15)
 കരുണാപുരം സ്വദേശി (48,​ 42,​ 45,​ 38,​ 29)
 വണ്ടിപ്പെരിയാർ സ്വദേശിനി (19)
 ചിന്നക്കനാൽ സ്വദേശി (56)
 കോഴിമല സ്വദേശിനി (40)
 മറയൂർ സ്വദേശി (31)