lal
ലാൽ ജോസ് ഫേസ് ബുക്ക്‌ പേജിലൂടെ പ്രകാശനം ചെയ്ത മാസ്ക്കാണ് പ്രധാനം ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ

തൊടുപുഴ: മാസ്ക്ക് ധരിക്കാത്തതിന്റെ അപകടങ്ങളെപ്പറ്റി സമൂഹത്തിന് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ പ്രദേശ വാസികളായ ആളുകൾ ചേർന്ന് ചിത്രീകരിച്ച "മാസക്കാണ് പ്രധാനം" എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രമുഖ സംവിധായകൻ ലാൽ ജോസ് ഫേസ് ബുക്ക്‌ പേജിലൂടെ പ്രകാശനം ചെയ്തു. സിജോ ജോസഫ് മുട്ടം കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ജോസ് കുന്നുംപുറവും ഐവിൻ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും ലിന്റോ തോമസും സംഗീതവും പാശ്ചാത്തല സംഗീതവും അരുൺ കുമാരനും നിർവഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് കാറ്റിക്കോ, കലാസംവിധാനം മോഹൻ പുറപ്പുഴ, അസ്സോസിയേറ്റ് ഡയറക്റ്റേഴ്‌സ്‌ അമൽ തങ്കച്ചൻ - മഹേഷ്‌ ഭാസ്കർ, മെയ്ക്കപ്പ് സാബു കുഞ്ഞപ്പൻ, ഡിസൈൻ ഡെൽവിൻ വർഗീസ്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരം നിഖില വിമൽ ഫേസ് ബുക്ക്‌ പേജിലൂടെ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. പ്രശസ്തരായ താരങ്ങളോടൊപ്പം യുവ താരങ്ങളും അണി നിരക്കുന്ന ചിത്രം ഉടൻ യുട്യൂബിൽ റീലിസ് ചെയ്യുമെന്ന് അണിയറക്കാർ പറഞ്ഞു.