തൊടുപുഴ: ഇടുക്കി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ജൂലായിൽ. ഒരു ദിവസം കൂടി ബാക്കി നിൽക്കെ ഇതുവരെ 635 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത മാർച്ച് മുതൽ ഇതുവരെ ആകെ 745 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് പേർ മരിച്ചു. ഈ മാസം എട്ട് മുതലാണ് രോഗികളുടെ എണ്ണം വർദ്ധിച്ചുതുടങ്ങിയത്. 27നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- 70. നിലവിൽ 349 പേരാണ് ചികിത്സയിലുള്ളത്. 393 പേർ രോഗമുക്തരായി.
തീയതി- രോഗികൾ
01- ഒന്ന്
02- എട്ട്
03- രണ്ട്
04- രണ്ട്
05- ആറ്
06- ആറ്
07- ഒന്ന്
08- 20
09- 20
10- 12
11- അഞ്ച്
12- 16
13- നാല്
14- 00
15- 55
16- 26
17- 11
18- 28
19- 49
20- 23
21- 00
22- 43
23- 63
24- 29
25- 40
26- 48
27- 70
28- ഏഴ്
29- 34
30- ആറ്