കരിമണ്ണൂർ: ലയൺസ് ‌ക്ലബിന്റെ നേതൃത്വത്തിൽ നിർദ്ധനരായ കുട്ടികൾക്ക് നൽകാനുള്ള ടി.വി സെറ്റുകൾ വിവിധ സ്‌കൂൾ അധികാരികൾക്ക് കൈമാറി. സെന്റ് ജോസഫ് ഹൈസ്‌കൂൾ കരിമണ്ണൂർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് നെയ്യശ്ശേരി, എസ്.എൻ.സി.എം.എൽ.പി സ്‌കൂൾ നെയ്യശ്ശേരി എന്നീ സ്‌കൂളുകളിലേക്കാണ് ടി.വി സെറ്റുകൾ കൈമാറിയത്. ലയൺസ് ഡിസ്ട്രിക് 318 സി.യുടെ വിദ്യാദർശൻ പ്രോജക്ടിന്റെ ഭാഗമായാണ് ടി.വികൾ വിതരണം ചെയ്തത്. ലയൺസ് ക്ലബ് കരിമണ്ണൂർ പ്രസിഡന്റ് ജോയി അഗസ്റ്റിൻ വെള്ളാപ്പിള്ളിൽ, സെക്രട്ടറി സാജു കെ. പോൾ, ട്രഷറർ റോബി വർഗീസ് വള്ളിക്കാവുങ്കൽ, ക്ലബ് അംഗങ്ങളായ തോമസ് ഡൊമനിക്, ജോർജ് ഡൊമനിക്, ജോയി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ടി.വി സെറ്റുകൾ കൈമാറിയത്.