pj-joseph-

തൊടുപുഴ: പാഠ്യപദ്ധതി ഉടച്ചുവാർക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ സ്വാഗതം ചെയ്യുന്നതായി കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്.

വിദ്യാഭ്യാസ മേഖലയ്ക്ക് ഇതോടെ അടുക്കും ചിട്ടയും കൈവരും. 1996ൽ താൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് കേരളത്തിൽ സൗജന്യ വിദ്യാഭ്യാസം 12-ാം ക്ലാസ് വരെയാക്കിയത്. 2000ൽ ഇത് രാജ്യം മുഴുവൻ നടപ്പാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ അതു നടപ്പിലാക്കിയത് അഭിമാനാർഹമാണ്. എന്നാൽ നയം പാർലമെന്റിൽ ചർച്ച ചെയ്തില്ലെന്ന കുറവുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം ഏറ്റെടുക്കുന്നത് ശരിയല്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കണം.

പത്തനംതിട്ടയിൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ കർഷകൻ മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.