തൊടുപുഴ: ത്രിവേണി സൂപ്പർ മാർക്കറ്റിലെ കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനും ജോലിയിൽ നിന്ന് പിരിച്ചു വിടാനും കൺസ്യൂമർ ഫെഡ് തയ്യാറാകണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ പിരിച്ചു വിടാനും ഫെഡറേഷന് ഉണ്ടായ നഷ്ടം ഈടാക്കി തട്ടിപ്പിന് കേസ് എടുക്കാനും അധികാരികൾ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് പറഞ്ഞു.