ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കളക്ടറേറ്റിൽ ലഭിച്ച രണ്ടുഗ്രാം വീതം തൂക്കമുള്ള നാലു സ്വർണ്ണനാണയങ്ങൾ നിലവിലെ മാർക്കറ്റ് വില അനുസരിച്ച് 12ന് ഉച്ചക്ക് 12 ന് ഹുസൂർ ശിരസ്തദാറിന്റെ ചേമ്പറിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 3500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം.