കട്ടപ്പന: ബാലഗ്രാം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർട്സ് ആന്റ് സയൻസ് കോളജിന്റെ നേതൃത്വത്തിൽ എം.ജി. സർവകലാശാലയുടെ വിവിധ ബിരുദ കോഴ്സുകളിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗജന്യ സഹായകേന്ദ്രങ്ങൾ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ തുറന്നു. നെഹ്റു കോളജിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്ക് ബി.എ. മൾട്ടിമീഡിയ, ബി.ബി.എ, ബി.സി.എ, ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്നിവയിലേക്കുള്ള പ്രവേശനവും ആരംഭിച്ചതായി പ്രിൻസിപ്പൽ ഡോ. ജോണിക്കുട്ടി ജെ.ഒഴുകയിൽ അറിയിച്ചു. ഡൊണേഷൻ ഇല്ലാതെ സർക്കാർ ഫീസ് നിരക്കിൽ പ്രവേശനം നേടാം. കൂടാതെ ഏവിയേഷൻ ആന്റ് ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, റീട്ടെയിൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, ഓഗ് മെന്റഡ് റിയാലിറ്റി, വെർച്യുൽ റിയാലിറ്റി, ഗെയിമിംഗ് ആന്റ് ഗ്രാഫിക്സ്, ഫോറൻസിക് ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ് ആന്റ് സിനിമാറ്റോഗ്രഫി എന്നീ കോഴ്സുകളുമുണ്ട്. വിദ്യാർഥികൾക്ക് കോളജ് വെബ്‌സൈറ്റ് വഴിയും നേരിട്ടെത്തിയും അപേക്ഷ നൽകാം. ഫോൺ: 04868 236999, 9605811999, 9605822999, ഹെൽപ്പ് ഡെസ്‌ക് നമ്പർ: 9447547437.