തൊടുപുഴ:കേരളാ ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറിയിൽ അദ്ധ്യാപകർ ആകുന്ന ഹിന്ദി ഡിപ്ളോമാ ഇൻ എലിമെന്ററി എഡ്യൂക്കേഷന് അൻപത്ശതമാനം മാർക്കോടുകൂടിയുള്ള പ്ളസ്ടു,​ ഹിന്ദി ഭൂഷൺ,​ സാഹിത്യവിശാരദ്,​ രാഷ്ട്രഭാഷാ പ്രവീൺ,​ സാഹിത്യാചാര്യ എന്നിവ പരിഗണിക്കും. പട്ടികജാതി / മറ്റർഹ വിഭാഗത്തിന് 5 ശതമാനം മാർക്കും ഫീസ് ഇളവും ലഭിക്കും. പ്രിൻസിപ്പാൾ,​ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ,​ അടൂർ,​ പത്തനംതിട്ട. ഫോൺ : 9446321496.