മുരിക്കാശേരി: പാവനാത്മാ കോളജിൽ വിവിധ ബിരുദ സീറ്റുകളിൽ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വോട്ടാ എന്നിവയിലേക്ക് ഓൺലൈനിലൂടെ കോളജിൽ നേരിട്ടും ഇതര സീറ്റുകളിലേക്ക് യൂണിവഴ്സിറ്റിയുടെ സിഎപി മുഖേനയും അപേക്ഷിക്കാം. കോളജിലെ എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് മാത്രമാണ് കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കുക. എയ്ഡഡ് പ്രോഗ്രാമുകളിലും സ്വാശ്രയ പ്രോഗ്രാമുകളിലും മാനേജ്‌മെന്റ് ക്വോട്ടാ സീറ്റുകൾക്ക് പ്രവേശനാപേക്ഷകൾ സമർപ്പിക്കാം. സർവകലാശാല എംജിയു സിഎപി രജിസ്റ്റർചെയ്താൽ മാത്രമേ കോളജിന്റെ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഓൺലൈൻ ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. വിശദവിവരങ്ങൾക്ക് കോളജ് വെബ് സൈറ്റ് സന്ദർശിക്കണം. ഫോൺ: 9447302421, 8281754204, 9447526012.