accident

കട്ടപ്പന: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും ബൊലേറോയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് കാൽവരിമൗണ്ടിനുസമീപമാണ് അപകടം. എറണാകുളത്തുനിന്നു വന്ന പോത്തിൻകണ്ടം സ്വദേശിയുടെ ബൊലേറോയും കട്ടപ്പനയിൽ നിന്നു തൊഴുപുഴയ്ക്ക് പോകുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. സൈഡ് കൊടുക്കുന്നതിനിടെ ക്രാഷ് ബാരിയറിൽ ഇടിച്ച ബൊലേറോ തെന്നിമാറി ബസിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ടയർ പൊട്ടി. ബസിൽ 20ൽപ്പരം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് രണ്ടര മണിക്കൂർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തങ്കമണി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.