ഡബിൾകട്ടിംഗ്: ദേശീയപാതയിൽ കാൽവരിമൗണ്ട് ആശാരിപറമ്പിൽപടിയിൽ വാഹനാപകടം പതിവായതോടെ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നു ആവശ്യം. ഒരാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. ഒരു കാർ മറിഞ്ഞ് ആശാരിപ്പറമ്പിൽ ബൈജുവിന്റെ വീടിനു കേടുപാടുണ്ടായി. ടാങ്കർ ലോറി ഉൾപ്പെടെ വലിയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു ഒഴിവാകുന്നത്. അപകടം പതിവായതോടെ നാട്ടുകാരും ഭീതിയിലാണ്. അടിയന്തരമായി ക്രാഷ് ബാരിയറും മുന്നയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് യു.ഡി.എഫ്. ഡബിൾകട്ടിംഗ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഡി.സി.സി. അംഗം എം.ടി. തോമസ്, ചെയർമാൻ ടി.സി. ടോമി, എം.സി. സാന്റോച്ചൻ, വി.ജെ. സെബാസ്റ്റ്യൻ, ടോമി കല്ലുവെട്ടം, പി.എഫ്. ബാബു, പി.ബി. ജയകുമാർ, ജിൻസ് തോമസ്, ജിമ്മി കാരിക്കൂട്ടം, ബൈജു കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.