കട്ടപ്പന: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇരട്ടയാർ അണക്കെട്ടിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാർപ്പ് ഇനത്തിൽ പെട്ട 4.4 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇരട്ടയാർ ഡാമിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നത് നിരവധി പേരാണ്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജാൻസി ചാർളി, ഫിഷറീസ് എക്സ്റ്റൻസീവ് ഓഫീസർ പി. കണ്ണൻ, അക്വാകൾച്ചർ പ്രമോട്ടർ ജോജി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.