തൊടുപുഴ: മരിയാപുരം സ്വദേശിനിയായ വെറ്ററിനറി ഡോക്ടറടക്കം ജില്ലയിൽ 59 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ബെബ്‌പോർട്ടലിന്റെ സങ്കേതിക തകരാറുകാരണം അപ്‌ലോഡ് ചെയ്യാൻ കഴിയാതിരുന്ന ബുധനാഴ്ചത്തെ 26 കേസുകൾ കൂടി ഉൾപ്പടുത്തിയുള്ള കണക്കാണിത്. 29 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45 പേർ രോഗമുക്തരായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19 പേർക്കും വിദേശരാജ്യങ്ങളിൽ നിന്ന് വന്ന 11 പേർക്കും രോഗം സ്ഥിരീകരിച്ചു. മൂന്നാറിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും നാല് പേർക്ക് മാത്രമാണ് സമ്പർക്ക രോഗബാധ. മുള്ളരിങ്ങാടും രാജകുമാരിയിലും സേനാപതിയിലും പുതിയ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഴത്തോപ്പിൽ എട്ട്
ജില്ലാ ആസ്ഥാനം ഉൾപ്പെട്ട വാഴത്തോപ്പ് പഞ്ചായത്തിൽ എട്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി സ്വദേശിക്കും (26) രോഗം പകർന്നു.
കരിങ്കുന്നത്ത് രണ്ട് കുടുംബത്തിലുള്ളവർക്ക്
രണ്ട് കുടുംബത്തിലെ ആറ് പേർക്കാണ് കരിങ്കുന്നത്ത് സമ്പർക്കത്തിലൂടെ രോഗം പകർന്നിരിക്കുന്നത്. ഇതിൽ അറുപതുകാരിയും പതിനൊന്നു വയസുകാരിയും ഉൾപ്പെടുന്നു.
കട്ടപ്പനയിൽ അഞ്ച്
കട്ടപ്പനയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. മൂന്നും പതിമൂന്നും വയസുള്ള പെൺകുട്ടികളാണ് രോഗബാധിതരിൽ രണ്ട് പേർ. വാഴവര സ്വദേശിക്കും (28) സമ്പർക്കത്തിലൂടെ രോഗം പകർന്നു.
അറക്കുളം സ്വദേശിക്കും (24) അയ്യപ്പൻകോവിൽ സ്വദേശിയായ എഴുപതുകാരിക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു. ഒരു മാന്നാർ സ്വദേശിനി(38) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ആഭ്യന്തര യാത്ര
ബൈസൺവാലി സ്വദേശി(33), ചക്കുപള്ളം സ്വദേശിനി (20), ദേവികുളം സ്വദേശി (18), കാമാക്ഷി സ്വദേശി (38), കുമളി സ്വദേശി (32), മൂന്നാറിലെ ഒരു കുടുംബത്തിലെ രണ്ട് പുരുഷൻമാരും (49, 25), രണ്ട് സ്ത്രീകളും (48, 21), മറ്റൊരു മൂന്നാർ സ്വദേശിനി (50), പള്ളിവാസലിലെ ഒരു കുടുംബത്തിലെ അഞ്ച് പുരുഷൻമാർ (53, 47, 43, 30, 28), തൊടുപുഴ സ്വദേശിനി (24), ഉടുമ്പഞ്ചോല സ്വദേശികൾ (8, 45, 50), വിദേശയാത്ര
ഏലപ്പാറ സ്വദേശി (47), കട്ടപ്പന സ്വദേശികൾ (46, 27), കുമാരമംഗലം സ്വദേശി (32), കുമളി സ്വദേശി (23), മണക്കാട് സ്വദേശിനി (52), പാമ്പാടുംപാറ സ്വദേശിനി (32), ഉപ്പുതറ സ്വദേശികൾ (56, 51), വണ്ണപ്പുറം സ്വദേശി (31), വാത്തിക്കുടി സ്വദേശി (27).