ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചശേഷം ഒളിവിൽ പോയ യുവാവിനെ മാസങ്ങൾക്കുശേഷം ഇടുക്കി സി.ഐയുടെ നേതൃത്വത്തിൽ മാങ്കുളത്തുനിന്നും അറസ്റ്റു ചെയ്തു. കൊച്ചുകരിമ്പൻ സി.എസ്.ഐകുന്ന് സ്വദേശി മിറ്റത്താനിയിൽ ബിനോയിയെ(33) ആണ് അറസ്റ്റു ചെയ്തത്.