കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയുടെ മൂന്നാം ഘട്ടം 18 കിലോമീറ്റർ റോഡ് പ്രവൃത്തിക്ക് 60 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചു. പൂടംങ്കല്ല് പാണത്തൂർ 18 കിലോമീറ്റർ റോഡ് മെക്കാടം ചെയ്യുന്നതിനാണ് 60 കോടി അംഗീകാരം ലഭിച്ചത്.10 ബസ് ബേ അടക്കം 13. 80 മീറ്റർ വീതീ ഇരുഭാഗത്തും നടപ്പാതയടക്കമുള്ള ആധുനിക രീതിയിലുള്ള നിർമ്മാണം .ഉടനെ ടെൻഡർ നടപടിക്ക് പോകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2021 നകം പാത യാഥാർത്ഥ്യമാകും. സാങ്കേതികാനുമതിക്കും ഭരണാനുമതിക്കുമുള്ള ഇടപെടലുകൾ വേഗത്തിലാക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.