തളിപ്പറമ്പ്: കൊവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശം ലംഘിച്ച് ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനും തള്ളിക്കയറാൻ ശ്രമിച്ചതിനും 13 എം.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി ഒ.കെ .ജാസിർ, പി.എ. ഇർഫാൻ, ആസിഫ് ചപ്പാരപ്പടവ്, സിറാജ് കണ്ടക്കൈ, സഫ്വാൻ കുറ്റിക്കോൽ, കെ.വി ഉമൈർ, ആഷിഖ് പന്നിയൂർ, അജ്മൽ പാറാട്, മുബഷീർ പടപ്പേങ്ങാട്, കെ.പി .ഇർഹാൻ, സി. അമീൻ, മുഹ്സിൻ കുറ്റിക്കോൽ, റാഷിദ് പന്നിയൂർ എന്നീ പേർക്കെതിരെയാണ് കേസ്.