കാസർകോട്:ജില്ലയിൽ പത്ത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ വിദേശത്തു നിന്നു വന്നവരും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
ജൂൺ 24 ന് ഖത്തറിൽ നിന്നെത്തിയ 33 വയസുള്ള കുമ്പള സ്വദേശി, 19 ന് ഒമാനിൽ നിന്നെത്തിയ 27 വയസുള്ള മഞ്ചേശ്വരം സ്വദേശി, 14 ന് കുവൈത്തിൽ നിന്നെത്തിയ 51 വയസുള്ള പള്ളിക്കര സ്വദേശിനി, 24 ന് കുവൈത്തിൽ നിന്നെത്തിയ 27 വയസുള്ള നീലേശ്വരം സ്വദേശി, 12 ന് കുവൈത്തിൽ നിന്നെത്തിയ 35 വയസുള്ള പടന്ന സ്വദേശി, 17 ന് ഷാർജയിൽ നിന്നെത്തിയ 58 വയസുള്ള ചെങ്കള സ്വദേശി എന്നിവർക്കും 26 ന് മംഗലാപുരത്ത് നിന്നെത്തിയ 39 വയസുള്ള വോർക്കാടി സ്വദേശി, 14 ന് യു പിയിൽ നിന്ന് ട്രെയിനിൽ വന്ന 30 വയസ്സുളള മംഗൽപാടി സ്വദേശി, 24 ന് മഹാരാഷ്ട്രയിൽ നിന്ന് കാറിൽ വന്ന 45 വയസുള്ള എൻമകജെ സ്വദേശി എന്നിവർക്കും ഇന്നലെ കൊവിഡ് പോസിറ്റിവ് ആയി. 67 വയസുള്ള ചെമ്മനാട് സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
56 വയസുള്ള കാസർകോട് സ്വദേശി, 64 വയസുള്ള ഉദുമ സ്വദേശി, 40 വയസുള്ള പൈവളിഗെ സ്വദേശി, 33 വയസുള്ള മംഗൽപാടി സ്വദേശി, 31 വയസുള്ള കാറഡുക്ക സ്വദേശി, 47 വയസുള്ള കുമ്പള സ്വദേശി, 37 വയസുള്ള മംഗൽപാടി സ്വദേശി, 27 വയസുള്ള ബേഡഡുക്ക സ്വദേശി, 42 വയസുള്ള ചെങ്കള സ്വദേശി, 39 വയസുള്ള പടന്ന പസ്വദേശി, 63 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, 33 വയസുള്ള ചെറുവത്തൂർ സ്വദേശി, 28 വയസുള്ള വലിയപമ്പ സ്വദേശി, 47 വയസുള്ള പുത്തിഗെ സ്വദേശി, 38 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 36 വയസുള്ള പടന്ന സ്വദേശി എന്നിവരാണ് ഇന്നലെ രോഗമുക്തി നേടിയത്.