കണ്ണൂർ: ജില്ലയിൽ 27 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 13 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ ആറു പേർക്കും കണ്ണൂർ ഡി.എസ്.സി സെന്ററിലെ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 12 പേർ ഇന്നലെ രോഗമുക്തരായി.
ജൂൺ രണ്ടിന് അബുദാബിയിൽ നിന്നെത്തിയ രാമന്തളി സ്വദേശി 38കാരി, 27ന് ഖത്തറിൽ നിന്നെത്തിയ മുണ്ടേരി സ്വദേശി 12 കാരൻ, തൃപ്പങ്ങോട്ടൂർ സ്വദേശി 37കാരൻ, 50കാരൻ, 18ന് ഷാർജയിൽ നിന്നെത്തിയ കതിരൂർ സ്വദേശി 43കാരൻ, അതേദിവസം കുവൈറ്റിൽ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 48കാരൻ, 23ന് ദുബൈയിൽ നിന്നെത്തിയ ചൊക്ലി സ്വദേശി 47കാരൻ, 28ന് അബുദാബിയിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 60കാരൻ, 24ന് ദുബൈയിൽ നിന്നെത്തിയ പള്ളിക്കുളം സ്വദേശി 30കാരൻ, 19ന് കുവൈറ്റിൽ നിന്നെത്തിയ രാമന്തളി സ്വദേശി 55കാരൻ, 19ന് ദുബൈയിൽ നിന്നെത്തിയ കൂത്തുപറമ്പ സ്വദേശി 45കാരൻ, 17ന് ബഹറിനിൽ നിന്നെത്തിയ പടന്നക്കര കരിയാട് സ്വദേശി 34കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ ചിറക്കൽ സ്വദേശി 33കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ജൂൺ 18ന് കൂർഗിൽ നിന്നെത്തിയ തില്ലങ്കേരി സ്വദേശി ഒരു വയസുകാരി, 23ന് ചെന്നൈയിൽ നിന്നെത്തിയ ചുണ്ടങ്ങാപൊയിൽ സ്വദേശികളായ 54കാരൻ, 44കാരി, 25ന് ബെംഗളൂരുവിൽ നിന്നെത്തിയ പഴശ്ശി സ്വദേശി 29കാരൻ, 27ന് ചെന്നൈയിൽ നിന്നെത്തിയ ചൊക്ലി സ്വദേശി 61കാരൻ, 27ന് മൈസൂരിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 39കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ. ബീഹാർ, ഡൽഹി സ്വദേശികളായ ഈരണ്ടു പേർ, ഗുജറാത്ത്, ഉത്തർപ്രദേശ് സ്വദേശി ഒരാൾ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ. പഞ്ചാബ് സ്വദേശിയായ 51 കാരനാണ് ഡി.എസ്.സി സെന്ററിൽ രോഗബാധിതനായത്. മട്ടന്നൂർ കീച്ചേരി സ്വദേശി 55കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 498 ആയി. ഇവരിൽ 292 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇരിക്കൂർ സ്വദേശികളായ 62കാരി, 36കാരി, 10 വയസ്സുകാരി, 2 വയസ്സുകാരി, 46കാരൻ, പയ്യന്നൂർ സ്വദേശി 26കാരൻ, മാലൂർ സ്വദേശി 53കാരൻ, ആന്തൂർ സ്വദേശി 40കാരൻ, മുണ്ടേരി സ്വദേശി 67കാരൻ, മാട്ടൂൽ സ്വദേശികളായ 23കാരൻ, 45കാരൻ, ചപ്പാരപ്പടവ് സ്വദേശി 32കാരൻ എന്നിവർ ഇന്നലെയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 22801 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 14845 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13969 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 13124 എണ്ണം നെഗറ്റീവാണ്. 876 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.