koduvalli-paalam
നിർദിഷ്ടകൊടുവള്ളി മേൽപ്പാലത്തിന് ഏറ്റെടുത്ത സ്ഥലം

തലശേരി: തലശേരി- അഞ്ചരക്കണ്ടി റൂട്ടിലെ വർഷങ്ങളായി തുടരുന്ന ഗതാഗത കുരുക്കിന് അറുതിയാകുന്ന കൊടുവള്ളിയിലെ മേൽപ്പാലം ആഗസ്റ്റ് 18ന് നിർമ്മാണം തുടങ്ങും. ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർ്മ്മിക്കുന്ന സംസ്ഥാനത്തെ പത്ത് മേൽപ്പാലങ്ങളുടെ പട്ടികയിലാണ് കൊടുവള്ളി മേൽപ്പാലവും ഇടം പിടിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ അടിസ്ഥാനവികസനത്തിൽ നിർണായകമായ പത്തു പ്രധാന മേൽപ്പാലങ്ങളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. ഈ പത്ത് മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് ഒറ്റ ടെൻഡർ വിളിക്കാൻ സംസ്ഥാന സർക്കാരിനു വേണ്ടി മുപ്പത്തിയെട്ടാം കി ഫ്ബി ബോർഡ് യോഗം അനുമതി നൽകിയത്.

ഡിസൈൻ ,ബിൽഡ്, ട്രാൻസ്ഫർ രീതിയിലാണ് മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുക . കരാറുകാരൻ സമർപ്പിക്കുന്ന രൂപകൽപ്പന ഐ.ഐ.ടി അടക്കമുള്ള വിദഗ്ധ സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് ശേഷമാകും നിർമ്മാണം. ആവശ്യമെങ്കിൽ കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെൻറർ സാങ്കേതിക സഹായം നൽകും.നിർമ്മാണ സമയത്തെ ഗതാഗത തടസം, സമീപത്തെ ജനജീവിതത്തിലുള്ള ആഘാതം തുടങ്ങിയവയെല്ലാം പുതിയ നിർമ്മാണരീതിയിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും.റിക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്..

കുരുക്കായത് സ്ഥലമെടുപ്പ്

മേൽപ്പാലത്തിന്റെ സ്ഥലമെടുപ്പാണ് നിർമ്മാണം വൈകാൻ കാരണമായത്. കൊടുവള്ളി ദേശീയപാതയോട് ചേർന്നുള്ള നിട്ടൂർ സബ് പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പാലം നിർമ്മാണത്തിനുള്ള ടെൻഡറിലേക്ക് കടക്കാനായത്. തലശേരി- മമ്പറം റോഡിലെ കൊടുവള്ളി ലെവൽക്രോസിന് കുറുകെയാണ് നിർദ്ദിഷ്ടപാലം. ലെവൽ ക്രോസ് അടക്കുമ്പോൾ തലശേരി- കണ്ണൂൂർ ദേശീയപാത വരെ നീളുുന്ന ഗതാഗതകുരുക്കിന് മേൽപ്പാലം വരുന്നതോടെ പരിഹാരമാകും.

ചെലവ് -37.38 കോടി

സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യ